ഐപിഎലിലും ബയോ ബബിള്‍ ലംഘനത്തിന് കനത്ത അച്ചടക്ക നടപടികള്‍

Ipl

ഐപിഎല്‍ 2021ലെ ബയോ ബബിള്‍ ലംഘനങ്ങള്‍ താരങ്ങളോ കുടുംബാംഗങ്ങളോ നടത്തിയാലും അവര്‍‍ക്കെതിരെ കനത്ത പിഴയും അച്ചടക്ക നടപടികളും ഉണ്ടാകുമെന്ന് അറിയിച്ച് ബിസിസിഐ. യുഎഇയിൽ സെപ്റ്റംബര്‍ 19ന് ആണ് ഐപിഎലിന്റെ രണ്ടാം ലെഗ് നടക്കുക.

ബിസിസിഐ പുറത്ത് വിട്ട മാനദണ്ഡങ്ങളിലാണ് ഈ നടപടികളെക്കുറിച്ചുള്ള പരാമര്‍ശം.താരങ്ങള്‍ക്ക് പുറമെ ഫ്രാഞ്ചൈസി അംഗങ്ങള്‍ക്കും താരങ്ങളുടെയും മറ്റുള്ളവരുടെയും കുടുംബാംഗങ്ങള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണെന്ന് ബിസിസിഐ വക്താവ് അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 19ന് ചെന്നൈ മുംബൈ മത്സരത്തോടെയാണ് ഐപിഎൽ പുനരാരംഭിക്കുക.

Previous articleഅഗ്വേറോ മൂന്ന് മാസത്തോളം പുറത്ത്
Next articleഇന്ത്യൻ ഫുട്ബോൾ ടീം ക്യാമ്പ് ഓഗസ്റ്റ് 15 മുതൽ കൊൽക്കത്തയിൽ, സഹൽ, രാഹുൽ, ആശിഖ് എന്നിവർ ടീമിൽ