ശിവം മാവിയ്ക്ക് പ്രശംസ ചൊരിഞ്ഞ് ബ്രെറ്റ് ലീ, നന്ദി അറിയിച്ച് ഇന്ത്യന്‍ താരം

- Advertisement -

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരവും ഇന്ത്യയുടെ U-19 ലോകകപ്പ് ജേതാവുമായ ശിവം മാവിയെ പ്രശംസിച്ച് മുന്‍ ഓസ്ട്രേലിയ്‍ പേസ് താരം ബ്രെറ്റ് ലീ. ഇന്ത്യന്‍ ബൗളര്‍മാരിലെ ഭാവി താരമെന്നാണ് ഐപിഎല്‍ ഷോയ്ക്കിടെ ബ്രെറ്റ് ലീ ശഇവം മാവിയെ വിശേഷിപ്പിച്ചത്. സമ്മര്‍ദ്ദങ്ങളില്ലാതെ മത്സരങ്ങള്‍ ആസ്വദിക്കുന്നു എന്നത് മാവിയെ വേറിട്ട താരമാക്കുന്നു എന്നും ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു.

മാവിയുടെ ആക്ഷനെക്കുറിച്ചും ബ്രെറ്റ് ലീ വാചാലാനായി. മനോഹരമായ ആക്ഷനു ഉടമയാണ് മാവി. ബ്രെറ്റ് ‍ലീയെ പോലെ ക്രിക്കറ്റ് കണ്ട മികച്ച ബൗളറില്‍ നിന്ന് നല്ല വാക്കുകള്‍ കേട്ടത് സന്തോഷം പകരുന്നു എന്ന് മാവി ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement