ഹര്‍ഷൽ ഒറ്റയ്ക്ക് ഈ നേട്ടം സ്വന്തമാക്കുവാന്‍ അര്‍ഹന്‍ – ബ്രാവോ

Harshalpatel

ഐപിഎൽ സീസണിൽ ഏറ്റവും അധികം വിക്കറ്റ് നേടുകയെന്ന ഡ്വെയിന്‍ ബ്രാവോയുടെ നേട്ടത്തിന് ഒപ്പമെത്തുവാന്‍ ഹര്‍ഷൽ പട്ടേലിന് ഇന്നലെ ആദ്യ എലിമിനേറ്ററിൽ സാധിച്ചിരുന്നു. ഈ സീസണിൽ 32 വിക്കറ്റ് നേടിയ താരത്തിന് ഡ്വെയിന്‍ ബ്രാവോ 2013ൽ നേടിയ റെക്കോര്‍ഡിന് ഒപ്പമെത്തുവാനാണ് സാധിച്ചത്.

എലിമിനേറ്ററിൽ കൊല്‍ക്കത്ത ഓപ്പണര്‍മാരുടെ വിക്കറ്റ് നേടിയ ഹര്‍ഷൽ 19 റൺസാണ് തന്റെ നാലോവര്‍ സ്പെല്ലിൽ വിട്ട് നല്‍കിയത്. സുനിൽ നരൈന്റെ ക്യാച്ച് ദേവ്ദത്ത് പടിക്കൽ കൈവിട്ടതോടെയാണ് താരത്തിന് 33 വിക്കറ്റെന്ന അപൂര്‍വ്വ നേട്ടം നഷ്ടമായത്.

തന്റെ ഇന്‍സ്റ്റാഗ്രാമിൽ ഹര്‍ഷൽ പട്ടേലിന് കുറിച്ച ആശംസയിലാണ് ബ്രാവോ താരത്തിനെ പുകഴ്ത്തിയത്. ഈ പട്ടികയിൽ ഒന്നാമതെത്തുവാന്‍ ഹര്‍ഷൽ അര്‍ഹനായിരുന്നുവെന്നാണ് ബ്രാവോ കുറിച്ചത്.

Previous articleഇറ്റലിയിൽ റിബറിക്ക് പരിക്ക്
Next article” ആർസിബിയിൽ ക്യാപ്റ്റനെന്ന നിലയിൽ കൊഹ്ലി പരാജയം “