കിംഗ്സ് ഇലവന്‍ പഞ്ചാബിന്റ മുഖ്യ കോച്ച് ബ്രാഡ് ഹോഡ്ജ്, ബൗളിംഗ് കോച്ച് വെങ്കിടേഷ് പ്രസാദ്

- Advertisement -

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ മുഖ്യ കോച്ചായി ബ്രാഡ് ഹോഡ്ജിനെ നിയമിച്ചു. അടുത്ത മൂന്ന് ഐപിഎല്‍ സീസണിലേക്കാണ് നിയമനം. ഇന്ത്യ ജൂനിയര്‍ സെലക്ഷന്‍ പാനലില്‍ നിന്ന് രാജിവെച്ച വെങ്കിടേഷ് പ്രസാദ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് കോച്ചായി ചുമതലയേല്‍ക്കും. ടീമിന്റെ ഉപ പരിശീലകനായി മിഥുന്‍ മന്‍ഹാസും കണ്ടീഷനിംഗ് കോച്ചായി നിശാന്ത് താക്കൂറും പ്രവര്‍ത്തിക്കും.

ഫീല്‍ഡിംഗ് കോച്ചായി ഇശാന്ത ബോര്‍ദോലോയിയും ടെക്നിക്കല്‍ കോച്ചായി ശ്യാംലാല്‍ വല്ലാബാജിയും ചുമതല വഹിക്കും. ടീമിന്റെ മെന്റര്‍ സ്ഥാനത്തേക്ക് നേരത്തെ പഞ്ചാബ് വിരേന്ദര്‍ സേവാഗിനെ നിയമിച്ചിരുന്നു. സേവാഗ് തന്നെയാണ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറും. രവിചന്ദ്രന്‍ അശ്വിനെയാണ് പഞ്ചാബ് ഇത്തവണ ക്യാപ്റ്റന്‍സി ദൗത്യം ഏല്പിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement