
ഇന്ത്യന്‍ ടീമിനു വേണ്ടി കഴിഞ്ഞ കുറേ കാലമായി ബൗളിംഗ് ചെയ്യുന്നതിന്റെ ആത്മവിശ്വാസം തനിക്കുണ്ടെന്ന് അഭിപ്രായപ്പെട്ട് ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ് ഉടമ ഹാര്‍ദ്ദിക് പാണ്ഡ്യ. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ ബൗളിംഗില്‍ ഒട്ടനവധി കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. അത് മെച്ചപ്പെടുത്തുക എന്നതാണ് എന്റെ എപ്പോളത്തെയും ആഗ്രഹം.
ടി20യില്‍ എത്ര റണ്‍സ് വേണമെങ്കിലും ബൗളര്‍മാര്‍ വഴങ്ങും എന്നാല്‍ എല്ലാവര്ക്കും തിരിച്ചുവരവിനും അവസരമുണ്ട്. നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റാണ് ഹാര്‍ദ്ദിക് ഇന്നലെ കൊല്‍ക്കത്തയ്ക്കെതിരെയുള്ള മത്സരത്തില്‍ നേടിയത്. ബാറ്റിംഗിലും തിളങ്ങിയ ഹാര്‍ദ്ദിക് 14 വിക്കറ്റുമായാണ് പര്‍പ്പിള്‍ ക്യാപ് ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്നത്. ടീമില്‍ ഒപ്പം കളിക്കുന്ന മയാംഗ് മാര്‍ക്കണ്ടേ ആണ് രണ്ടാം സ്ഥാനത്ത്. 13 വിക്കറ്റുകള്‍ നേടിയ താരത്തിനൊപ്പം അത്രയും തന്നെ വിക്കറ്റുകളുമായി ഉമേഷ് യാദവ്, ട്രെന്റ് ബോള്‍ട്ട് എന്നിവരും നില്ക്കുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial