13 വിക്കറ്റുമായി ട്രെന്റ് ബോള്‍ട്ട് പര്‍പ്പിള്‍ ക്യാപിനു ഉടമ

- Advertisement -

രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത ട്രെന്റ് ബോള്‍ട്ട് പര്‍പ്പിള്‍ ക്യാപിനു ഉടമ. സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്സ് എന്നിവരെ പുറത്താക്കിയാണ് ബോള്‍ട്ട് ഈ നേട്ടം കൈക്കലാക്കിയത്. അവസാന ഓവറില്‍ 15 റണ്‍സ് വിട്ടുനല്‍കാതെ ഡല്‍ഹിയുടെ വിജയം ഉറപ്പിക്കുവാനും ബോള്‍ട്ടിനായി.

9 മത്സരങ്ങളില്‍ 13 വിക്കറ്റ് നേടിയാണ് ബോള്‍ട്ട് ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയിരിക്കുന്നത്. തൊട്ടു പുറകേ 11 വിക്കറ്റുമായി സിദ്ധാര്‍ത്ഥ് കൗള്‍, മയാംഗ് മാര്‍ക്കണ്ടേ, ഉമേഷ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement