ചെന്നൈയില്‍ കളിക്കാനാകാത്തതില്‍ ഏറെ വിഷമം: ധോണി

- Advertisement -

സീസണിലെ ഏറ്റവും വലിയ വിഷമം ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് മുന്നില്‍ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ തുടര്‍ന്ന് കളിക്കാനായില്ല എന്നതാണെന്ന് പറഞ്ഞ് എംഎസ് ധോണി. രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തിയ ചെന്നൈയ്ക്ക് ആദ്യ ഹോം മത്സരത്തിനു ശേഷം മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റേണ്ടി വരികയായിരുന്നു. കാവേരി നദി ജല തര്‍ക്കവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ മത്സരങ്ങള്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം സംഘടനകള്‍ നിലപാടെടുക്കുകയും പിന്നീട് ആദ്യ ഹോം മത്സരത്തില്‍ ഗ്രൗണ്ടിലേക്ക് ഒരു ഗേറ്റ് അടച്ച് പ്രതിഷേധിക്കുകയും ഗ്രൗണ്ടിലേക്ക് ഷൂ എറിയുകയും ചെയ്തപ്പോള്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മത്സരങ്ങളുടെ വേദി മാറ്റം തീരുമാനിക്കുകയായിരുന്നു.

പൂനെയിലേക്ക് ആരാധകര്‍ക്കായി ട്രെയിന്‍ ബുക്ക് ചെയ്യുക എന്ന സൗകര്യങ്ങളെല്ലാം ചെന്നൈ സൂപ്പര്‍ കിംഗ്സ് മാനേജ്മെന്റ് ചെയ്ത് കൊടുത്തുവെങ്കിലും സ്വന്തം നാട്ടില്‍ മഞ്ഞക്കടല്‍ തീര്‍ക്കുന്ന ആരാധകര്‍ക്കിടയില്‍ കളിക്കുക എന്ന ചെന്നൈ താരങ്ങളുടെ ആഗ്രഹം നടക്കാതെ പോയതാണ് സീസണിലെ ഏറ്റവും വലിയ വിഷമമെന്നാണ് എംഎസ് ധോണി പറഞ്ഞത്.

ടൂര്‍ണ്ണമെന്റ് ആരംഭിച്ചപ്പോള്‍ തീര്‍ച്ചയായും വികാരഭരിതനായിരുന്നു. മഞ്ഞ ജഴ്സി വീണ്ടും അണിയുവാന്‍ കഴിഞ്ഞതിന്റെ ആവേശം. പക്ഷേ ടൂര്‍ണ്ണമെന്റ് ആരംഭിച്ചപ്പോള്‍ പ്രൊഫഷണല്‍ ആകേണ്ടതുണ്ടായിരുന്നു. പക്ഷേ ഹോം മത്സരങ്ങള്‍ ചെന്നൈയില്‍ കളിക്കാനായതില്‍ വിഷമമുണ്ട് എന്നാല് ‍ഒരെണ്ണം കളിക്കാനായി എന്നത് ആശ്വാസമായി എന്ന് ധോണി അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement