ഗ്ലെന്‍ മാക്സ്വെല്ലിന് വേണ്ടി ലേലപ്പോര്, താരത്തെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

2 കോടി അടിസ്ഥാന വിലയുള്ള ഗ്ലെന്‍ മാക്സ്വെല്ലിനെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കൊല്‍ക്കത്തയാണ് ആദ്യം ലേലത്തില്‍ പങ്കെടുത്തതെങ്കിലും രാജസ്ഥാന്‍ ഒപ്പം കൂടി. രാജസ്ഥാന്‍ പിന്നീട് പിന്മാറിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രംഗത്തെത്തി. പിന്നീട് കൊല്‍ക്കത്ത പിന്മാറിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് താരത്തെ സ്വന്തമാക്കുവാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് രംഗത്തെത്തി.

പിന്നീട് കണ്ട ലേലയുദ്ധം ചെന്നൈയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടിയപ്പോള്‍ മാക്സ്വെല്ലിന്റെ വില പത്ത് കോടിയും കടന്ന് പോകുന്നതാണ് കണ്ടത്. ഇരുപക്ഷവും വിട്ട് കൊടുക്കുവാന്‍ തയ്യാറാകാതിരുന്നപ്പോള്‍ മാക്സ്വെല്ലിന്റെ വില 12 കോടിയിലേക്ക് എത്തി.

10.75 കോടി രൂപയ്ക്കായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ് കഴിഞ്ഞ തവണ മാക്സ്വെല്ലിനെ സ്വന്തമാക്കിയത്. ഒടുവില്‍ 14.25 കോടി രൂപയ്ക്കാണ് മാക്സ്വെല്ലിനെ ആര്‍സിബി സ്വന്തമാക്കിയത്.

Previous articleസ്റ്റീവ് സ്മിത്ത് ഇനി ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍
Next articleഷാക്കിബ് അല്‍ ഹസന്‍ കൊല്‍ക്കത്തയിലേക്ക്