ഭുവിയ്ക്ക് വിശ്രമം, ടീമിനൊപ്പം മുംബൈയിലേക്ക് യാത്ര ചെയ്തില്ല

- Advertisement -

മുംബൈ ഇന്ത്യന്‍സിനെതിരെ ഭുവനേശ്വര്‍ കുമാര്‍ കളിക്കില്ലെന്ന് സ്ഥിതീകരണം. സണ്‍റൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസണ്‍ ആണ് ഈ വാര്‍ത്ത പങ്കുവെച്ചത്. ചെറിയ അസ്വാസ്ഥ്യം കാരണം ഭുവിയോട് വിശ്രമം ആവശ്യപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ താരം മുംബൈയിലേക്ക് ടീമിനൊപ്പം സഞ്ചരിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്.

അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണം വിജയിച്ച സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement