സ്റ്റോക്സിനും ജോസ് ബട്‍ലര്‍ക്കും ഇന്ന് ഐപിഎലിലെ അവസാന മത്സരം?

- Advertisement -

ബെന്‍ സ്റ്റോക്സ് ഇന്നത്തെ മത്സരശേഷം ഇംഗ്ലണ്ടിലേക്ക് തിരികെ മടങ്ങും. നേരത്തെ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ പ്രാഥമിക റൗണ്ട് കഴിഞ്ഞ് ഐപിഎലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ബാംഗ്ലൂരിനെതിരെയുള്ള ടീമിന്റെ അവസാന മത്സരത്തില്‍ കളിക്കാനുണ്ടാകില്ലെന്ന് ഫ്രാഞ്ചൈസിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വീഡിയോയിലൂടെ അറിയിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും താരങ്ങള്‍ മേയ് 17നു അകം റിപ്പോര്‍ട്ട് ചെയ്യണമെന്നുമുള്ളതിനാല്‍ ജോസ് ബട്‍ലറും ബെന്‍ സ്റ്റോക്സും അവസാന മത്സരത്തിനുണ്ടാകില്ല എന്ന് വേണം മനസ്സിലാക്കുവാന്‍.

വ്യക്തിഗമായി തനിക്ക് മികച്ച ഫോമില്‍ ടീമിനു ഉപകാരപ്രദമായ പ്രകടനങ്ങള്‍ നടത്തുവാനായില്ലെങ്കിലും ടീം വിജയം തുടര്‍ന്ന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്നാണ് സ്റ്റോക്സ് പറഞ്ഞു. തുടര്‍ന്നും ടീം വിജയം തുടര്‍ന്ന് പ്ലേ ഓഫിലേക്ക് യോഗ്യത നേടട്ടേയെന്ന് സ്റ്റോക്സ് ആശംസിച്ചു. ടീമിനൊപ്പം എന്നും നിലകൊണ്ട ആരാധകര്‍ക്കും താരം നന്ദി അറിയിച്ചു.

സ്റ്റോക്സിനെക്കാളും മികച്ച ഫോമില്‍ കളിക്കുന്ന ജോസ് ബട്‍ലറുടെ സേവനം നഷ്ടമാകുന്നതാണ് രാജസ്ഥാനെ ഏറെ അലട്ടുവാന്‍ പോകുന്നത്. ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം ജോസ് ബട്‍ലര്‍ തുടരെ 5 അര്‍ദ്ധ ശതകങ്ങളാണ് ഐപിഎലില്‍ നേടിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement