ഐപിഎല്‍ സംശയത്തില്‍, എന്നാല്‍ തന്റെ തയ്യാറെടുപ്പുകള്‍ തുടരുന്നുവെന്ന് ബെന്‍ സ്റ്റോക്സ്

- Advertisement -

കൊറോണ വ്യാപനം മൂലം രാജ്യം 21 ദിവസത്തെ ലോക്ക്ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ഐപിഎല്‍ നടക്കുമോ ഇല്ലയോ എന്ന കാര്യം സംശയത്തിലാണെങ്കിലും താന്‍ ടൂര്‍ണ്ണമെന്റിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകുകയാണെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് ഓള്‍റൗണ്ടറും രാജസ്ഥാന്‍ റോയല്‍സ് താരവുമായ ബെന്‍ സ്റ്റോക്സ്.

ഏപ്രില്‍ 15 വരെ ഐപിഎല്‍ നീട്ടി വയ്ക്കുവാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. പിന്നീട് രാജ്യം തന്നെ ലോക്ക്ഡൗണിലേക്ക് പോയതോടെ ഈ വര്‍ഷം ഐപിഎല്‍ നടക്കുമോ എന്നത് തന്നെ സംശയത്തിലാണ്. താന്‍ അടുത്തതായി ലക്ഷ്യം വയ്ക്കുന്ന കോംപറ്റീറ്റീവ് ക്രിക്കറ്റ് ഐപിഎല്‍ ആണെന്നതിനാല്‍ തന്നെ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന് ബെന്‍ സ്റ്റോക്സ് വ്യക്തമാക്കി.

സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായി ഐപിഎല്‍ ഏപ്രില്‍ അവസാനം ആരംഭിക്കുകയാണെങ്കില്‍ താന്‍ പൂര്‍ണ്ണ സജ്ജനാകേണ്ടതുണ്ടെന്നും തനിക്ക് ടൂര്‍ണ്ണമെന്റ് നടന്നേക്കില്ലെന്ന ചിന്ത മനസ്സിലുണ്ടെങ്കിലും മത്സര സജ്ജനായിരിക്കുക എന്നത് പ്രധാനമാണെന്ന് സ്റ്റോക്സ് പറഞ്ഞു.

Advertisement