ബ്രെറ്റ്‍ ലീയുടെ റണ്ണപ്പും ഇഷാന്ത് ശര്‍മ്മയെ പോലെ ഡെലിവറിയും – സഹതാരത്തെ കുറിച്ച് ബെന്‍ സ്റ്റോക്സ്

Kartik Tyagi
- Advertisement -

തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച യുവ താരം കാര്‍ത്തിക് ത്യാഗിയ്ക്ക് ആദ്യ മത്സരത്തില്‍ വിജയ പക്ഷത്ത് നില്‍ക്കുവാന്‍ സാധിച്ചില്ലെങ്കിലും താരം പലരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റ് നേടിയ താരം മികച്ച പേസോടു കൂടിയാണ് പന്തെറിഞ്ഞത്. ഇത് കൂടാതെ രോഹിത് ഉള്‍പ്പെടെയുള്ള മുന്‍ നിര മുംബൈ ബാറ്റ്സ്മാന്മാര്‍ക്കെതിരെ ഷോര്‍ട്ട് ബോളുകളും ബൗണ്‍സറുകളും എറിയുവാനും താരത്തിന് മടിയുണ്ടായിരുന്നില്ല.

ത്യാഗിയുടെ ടീമിലെ സഹതാരം ബെന്‍ സ്റ്റോക്സ് താരത്തെ പുകഴ്ത്തിയത്, മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രെറ്റ് ലീയുടെ റണ്ണപ്പുമായാണ്. ബ്രെറ്റ് ലീയുടെ റണ്ണപ്പിനോട് സമാനമായ റണ്ണപ്പാണ് താരത്തിനെന്നും ഡെലിവറി ശൈലി ഇന്ത്യന്‍ ടെസ്റ്റ് താരം ഇഷാന്ത് ശര്‍മ്മയുടേതിന് സമമാണെന്നും രാജസ്ഥാന്‍ റോയല്‍സ് താരവും ഇംഗ്ലണ്ട് ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്സ് സൂചിപ്പിച്ചു.

തന്റെ നാലോവര്‍ സ്പെല്ലില്‍ താരം 36 റണ്‍സ് വിട്ട് കൊടുത്താണ് ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റ് നേടിയത്.

Advertisement