ബെന്‍ സ്റ്റോക്സ് ഐപിഎലിനുണ്ടാകുമോ എന്നതില്‍ അവ്യക്തത, ഇതിനെക്കുറിച്ച് മിണ്ടാതെ രാജസ്ഥാന്‍ റോയല്‍സും

- Advertisement -

ഐപിഎല്‍ 2020ല്‍ രാജസ്ഥാന്‍ റോയല്‍സ് താരവും ഇംഗ്ലണ്ട് ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്സ് പങ്കെടുക്കുന്ന കാര്യം സംശയത്തില്‍. തന്റെ പിതാവിന് ബ്രെയിന്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയ താരം കുടുംബത്തോടൊപ്പം ന്യൂസിലാണ്ടില്‍ കഴിയുകയാണ്. പിന്നീട് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലേക്കും താരം തിരികെ എത്തിയില്ല.

ഇതോടെ ഐപിഎലിലും താരത്തിന്റെ പങ്കാളിത്തം സംശയത്തിലാണെന്ന് വേണം മനസ്സിലാക്കുവാന്‍. ബെന്‍ സ്റ്റോക്സിന്റെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിനും ഇതിനെക്കുറിച്ച് വലിയ വ്യക്തതയില്ലെന്നതാണ് മനസ്സിലാക്കുന്നത്. ടീമിന്റെ മുഖ്യ കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡും താരത്തിന്റെ ലഭ്യതയെക്കുറിച്ച് ടീമിനിപ്പോളും വ്യക്തമായ ഒരു വിവരവും കൈവശമില്ലെന്ന് അറിയിക്കുകയായിരുന്നു.

എന്നാല്‍ ഈ വിഷമസ്ഥിതിയില്‍ ടീമിന്റെ എല്ലാ പിന്തുണയും ബെന്‍ സ്റ്റോക്സിനുണ്ടെന്നാണ് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് പറഞ്ഞത്. താരത്തിന് ആവശ്യമായ സമയവും അനുയോജ്യമായ തീരുമാനവും എടുക്കുവാനുള്ള അവകാശമുണ്ടെന്നും മക്ഡൊണാള്‍ഡ് വ്യക്തമാക്കി. താരം ഇതിന്മേല്‍ വ്യക്തമായ ഒരു തീരുമാനം എടുത്താല്‍ പിന്നെ ടീം മാനേജ്മെന്റിന് തങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോകാമെന്നും മക്ഡൊണാള്‍ഡ് അഭിപ്രായം രേഖപ്പെടുത്തി.

Advertisement