ഐ‌.പി.‌എൽ 2020: ഈ പ്രകടനം ഓരോ സമയം സന്തോഷവും സങ്കടവും നൽകുന്നത് : ബെൻ സ്റ്റോക്സ്

Ben Stokes Rajasthan Royals Ipl
Photo: IPL

മുംബൈ ഇന്ത്യൻസിനെതിരായ സെഞ്ചുറി പ്രകടനം ഓരോ സമയം സന്തോഷവും സങ്കടവും നൽകുന്നതാണെന്ന് രാജസ്ഥാൻ റോയൽസ് താരം ബെൻ സ്റ്റോക്സ്. മുംബൈ ഇന്ത്യൻസിനെതിരായ സെഞ്ചുറി പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ബെൻ സ്റ്റോക്സ്. മത്സരത്തിൽ 60 പന്തിൽ 107 റൺസ് എടുത്ത ബെൻ സ്റ്റോക്സിന്റെ മികവിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. താൻ ഇന്ന് നടത്തിയ പ്രകടനം രണ്ട്-മൂന്ന് മത്സരങ്ങൾക്ക് മുൻപ് നടത്തിയിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു. നിലവിൽ മറ്റു ടീമുകളെ ഫലങ്ങളെ ആശ്രയിച്ചാണ് രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യതകൾ.

മികച്ച ഫോമിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ഈ മത്സരത്തിൽ ജയിക്കേണ്ട രാജസ്ഥാൻ റോയൽസിന് അനിവാര്യമായിരുന്നെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു. മത്സരത്തിന് മുൻപ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശീലനം മികച്ചതായിരുന്നെന്നും ഐ.പി.എല്ലിന് വേണ്ടി ഇവിടെ എത്തിയതിന് ശേഷം ആദ്യാമായാണ് ഇത്രയും മികച്ച രീതിയിൽ പരിശീലനം നടത്തിയതെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു. മത്സരത്തിൽ പന്ത് നന്നായി ബാറ്റിലേക്ക് വന്നെന്നും ബുംറയെ പോലെയൊരു ഒരു ബൗളറുടെ പന്തിൽ സാധാരണ നേടുന്നതിനേക്കാൾ മികച്ച സ്കോർ കണ്ടെത്താൻ കഴിഞ്ഞെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു.

Previous articleദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ കൂട്ട രാജി
Next article“വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വരാനെ പാടില്ലായിരുന്നു