ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെയുള്ള കേസിൽ ബിസിസിഐയ്ക്ക് അനുകൂലമായ വിധി

ഡെക്കാന്‍ ചാര്‍ജേഴ്സിന് 4800 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന വിധിയിൽ അപ്പീൽ പോയ ബിസിസിഐയ്ക്ക് വിജയം. 2012ൽ ഫ്രാഞ്ചൈസിയെ റദ്ദാക്കിയ ബിസിസിഐ തീരുമാനത്തിനെതിരെ ഹൈദ്രാബാദ് ആസ്ഥാനമായ ടീം ബോംബെ ഹൈ കോര്‍ട്ടിൽ അപ്പീൽ പോയിരുന്നു. കോടതി കേസിൽ ആര്‍ബിട്രേറ്ററെ നിയമിക്കുകയും ഫ്രാ‍ഞ്ചൈസി 4800 കോടി രൂപയുടെ അനുകൂല വിധി നേടുകയും ചെയ്തിരുന്നു.

2020 ജൂലൈയിൽ വന്ന വിധിയ്ക്കെതിരെ ബിസിസിഐ ഉടനടി അപ്പീൽ പോയിരുന്നു. ആ അപ്പീലിലാണ് ബിസിസിഐയ്ക്ക് അനുകൂലമായ വിധി ഇപ്പോള്‍ വന്നിരിക്കുന്നത്.