ശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്തുന്ന കാര്യം ബി.സി.സി.ഐ പരിഗണിക്കണമെന്ന് സുനിൽ ഗാവസ്‌കർ

Photo: IPL
- Advertisement -

ശ്രീലങ്കയിൽ വെച്ച് സെപ്റ്റംബർ മാസത്തിൽ ഐ.പി.എൽ നടത്തുന്ന കാര്യം ബി.സി.സി.ഐ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ പ്രഖ്യാപന പ്രകാരം ഒക്ടോബറിൽ തന്നെ ഓസ്ട്രേലിയയിൽ വെച്ച് ടി20 ലോകകപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാവസ്‌കർ പറഞ്ഞു.

മൂന്ന് ആഴ്ച മുൻപ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തുമെന്നും 14 ദിവസത്തെ ക്വറന്റൈൻ കഴിഞ്ഞതിന് ശേഷം 7 ദിവസം ടീമുകൾക്ക് പരിശീലന മത്സരങ്ങൾ കളിക്കാമെന്നും ഗാവസ്‌കർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ടി20 ലോകകപ്പ് നടക്കുകയാണെങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാനുള്ള സാധ്യത കുറവാണെന്നും ഗാവസ്‌കർ പറഞ്ഞു.

എന്നാൽ സെപ്റ്റംബറിൽ ഇന്ത്യയിൽ മൺസൂൺ കാലം ആയതുകൊണ്ട് തന്നെ ആ സമയത്ത് ഐ.പി.എൽ നടത്തുക എളുപ്പമാവില്ലെന്നും അത്കൊണ്ട് തന്നെ ശ്രീലങ്കയിൽ വെച്ച് സെപ്റ്റംബറിൽ ഐ.പി.എൽ നടത്താനുള്ള ശ്രമം ബി.സി.സി.ഐ നടത്തണമെന്നും ഗാവസ്‌കർ പറഞ്ഞു. ശ്രീലങ്കയിൽ വെച്ച് നടത്തുമ്പോൾ ഒരേ ടീമുകൾ തമ്മിൽ പരസ്പരം രണ്ട് മത്സരങ്ങൾ കളിക്കുന്നതിന് പകരം ഒരു മത്സരം കളിച്ച് ചുരുക്കി ഐ.പി.എൽ നടത്തണമെന്നും ഗാവസ്‌കർ പറഞ്ഞു.

Advertisement