വനിതാ ടി20 ചലഞ്ച്: ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു

- Advertisement -

വനിതകളുടെ ടി20 ചലഞ്ച് മച്ചിനുള്ള ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപിൽ ട്രയൽബ്ലേസർഴ്സ്, ഐപിഎൽ സൂപ്പർനോവസ്‌ എന്നീ ടീമുകളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സ്മൃതി മംദാന, ഹർമൻപ്രീത് കൗർ എന്നിവരാണ് ടീമുകളെ നയിക്കുന്നത്.

നടന്നു കൊണ്ടിരിക്കുന്ന ഐപിഎൽ സീസണിന്റെ ക്വളിഫയർ മത്സരങ്ങൾക്ക് മുന്നോടിയായി മെയ് 22നു ആണ് ടി20 ചലഞ്ച് മത്സരം നടക്കുന്നത്. മത്സരത്തിൽ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള കളിക്കാർ പങ്കെടുക്കും.

ടീം:

ഐപിഎൽ ട്രെയിൽബാസ്സേഴ്സ്: അലിസ ഹീലി (വിക്കറ്റ് കീപ്പർ), സ്മൃതി മംദാന (ക്യാപ്റ്റൻ), സൂസി ബേറ്റ്സ്, ദീപ്തി ശർമ്മ, ബെത് മൂണി, ജെമിമ റോഡ്രീഗസ്, ഡാനിയൽ ഹസൽ, ശിഖ പാണ്ഡെ, ലീ ടഹുഹു, ഝുലൻ ഗോസ്വാമി, ഏക്ത ബിഷ്ത്, പൂനം യാദവ്, ദയാൽ ഹേമലത

ഐപിഎൽ സൂപ്പർനോവസ്: ഡാനിയൽ വ്യറ്റ്, മിതാലി രാജ്, മെഗ് ലാനിംഗ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സോഫി ദേവിൻ, എൽസീസ് പെരി, വേദാ കൃഷ്ണമൂർത്തി, മോന മെഷ്റം, പൂജ വസ്തകർ, മേഗൻ ഷട്ട്, രാജേശ്വരി ഗായകദ്, അനുജ പാട്ടീൽ, താന്യ ഭാട്ടിയ (വിക്കറ്റ് കീപ്പർ)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement