ഐപിഎലില്‍ രണ്ട് പുതിയ ടീമുകളോ? ബിസിസിഐയുടെ തീരുമാനം ഉടന്‍ വരുമെന്ന് സൂചന

Rohitipl
- Advertisement -

ഐപിഎലില്‍ രണ്ട് പുതിയ ടീമുകളെ ഉള്‍പ്പെടുത്തണോ എന്നത് ബിസിസിഐ എജിഎംല്‍ ചര്‍ച്ച ചെയ്യും. ഡിസംബര്‍ 24ന് ആണ് മീറ്റിംഗ് നടക്കുക. നോട്ടീസ് ബിസിസിഐയിലെ അംഗങ്ങള്‍ക്ക് എല്ലാം അയയ്ച്ചിട്ടുണ്ട്. സംസ്ഥാന അസോസ്സിയേഷനുകളുടെ പ്രതിനിധിയുടെ അംഗീകാരത്തിന് ശേഷമാവും ഇതിന്മേലുളള്ള ടൂര്‍ണ്ണമെന്റ്.

2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ബിസിസിഐയുടെ നയത്തിന്മേലുള്ള ചര്‍ച്ചയും ഈ മീറ്റിംഗില്‍ നടക്കുമെന്നാണ് അറിയുന്നത്. ഇത് കൂടാതെ ഇന്ത്യയുടെ ഭാവി ടൂര്‍ പരിപാടികള്‍, നാഷണല്‍ ക്രിക്കറ്റ് അക്കാഡമി, ഐസിസിയുടെ അപ്ഡേറ്റുകള്‍, 2021 ലോക ടി20 എന്നിവയുടെ വിവരങ്ങളും അംഗങ്ങള്‍ക്ക് വിശദീകരിക്കും.

Advertisement