ഇത്രയധികം മാച്ച് വിന്നര്‍മാരുള്ള ടീമില്‍ നേരത്തെ ബാറ്റിംഗ് അസാധ്യം – ഓയിന്‍ മോര്‍ഗന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡല്‍ഹിയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ കൊല്‍ക്കത്തനൈറ്റ് റൈഡേഴ്സിന് മത്സരത്തില്‍ വീണ്ടും പ്രതീക്ഷ നല്‍കിയത് 78 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയ ഓയിന്‍ മോര്‍ഗനും രാഹുല്‍ ത്രിപാഠിയും ആയിരുന്നു. ഓയിന്‍ മോര്‍ഗനെ നേരത്തെ ഇറക്കിയിരുന്നുവെങ്കില്‍ കൊല്‍ക്കത്തയ്ക്ക് 229 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കുവാനുള്ള അവസരം ഉണ്ടായിരുന്നുവെന്നാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോളത്തെ ചര്‍ച്ച.

ആന്‍ഡ്രേ റസ്സലിനെയും ദിനേശ് കാര്‍ത്തിക്കിനെയും ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കിയ കൊല്‍ക്കത്ത ആറാമനായാണ് ഇംഗ്ലണ്ട് നായകനും ലോകകപ്പ് ജേതാവുമായ ഓയിന്‍ മോര്‍ഗനെ ബാറ്റിംഗിനിറക്കിയത്. മോര്‍ഗന്‍ 18 പന്തില്‍ 44 റണ്‍സ് നേടി ഡല്‍ഹിയെ വിറപ്പിച്ചുവെങ്കിലും ലക്ഷ്യം വളരെ ശ്രമകരമായതിനാല്‍ തന്നെ താരത്തിന് ഇടയ്ക്ക് കാലിടറി.

ഒട്ടനവധി മാച്ച് വിന്നര്‍മാരുള്ള ബാറ്റിംഗ് ലൈനപ്പാണ് കൊല്‍ക്കത്തയുടേതെന്നും ലോകോത്തര ഓള്‍റൗണ്ടറായ ആന്‍ഡ്രേ റസ്സല്‍ ഉള്‍പ്പെടുന്ന ടീമില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിയ്ക്കക എന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

റസ്സലിനെ പോലുള്ള പവര്‍ ഹിറ്ററെ വേണ്ട വിധത്തില്‍ ഉപയോഗിക്കുവാന്‍ ടോപ് ഓര്‍ഡറില്‍ ഇറക്കുമ്പോള്‍ മറ്റു താരങ്ങള്‍ ലൈനപ്പില്‍ താഴേക്ക് പോകുന്നത് സ്വാഭാവികമാണെന്നും മോര്‍ഗന്‍ വ്യക്തമാക്കി.