ജോസ് ബട്‍ലര്‍ തന്റെ കാര്യങ്ങള്‍ എളുപ്പമാക്കും – സ്മിത്ത്

നീണ്ട കാലത്തെ വിലക്കിനു ശേഷം അത്ര മികച്ച ഫോം കണ്ടെത്താനാകാതെയും പരിക്ക് മൂലവും കഷ്ടപ്പെടുന്ന സ്റ്റീവ് സ്മിത്ത് ഐപിഎല്‍ കളിക്കുന്നതിനായി രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലെത്തിയിട്ടുണ്ട്. തന്റെ കാര്യങ്ങള്‍ എളുപ്പമാക്കുവാന്‍ ജോസ് ബട്‍ലറുടെ ബാറ്റിംഗിനു സാധിക്കുമെന്നാണ് സ്റ്റീവ് സ്മിത്ത് പറയുന്നത്. ജോസ് ബട്‍ലറിനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ തന്റെ മേല്‍ അധികം സമ്മര്‍ദ്ദം ഉണ്ടാകില്ലെന്നാണ് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചത്.

2018 ഐപിഎലില്‍ അഞ്ച് തുടര്‍ ഫിഫ്റ്റികളുമായി രാജസ്ഥാനെ പ്ലേ ഓഫിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ജോസ് ബട്‍ലര്‍ വഹിച്ചത്. പ്ലേ ഓഫ് ഉറപ്പാക്കിയ ശേഷമാണ് താരം നാട്ടിലേക്ക് ദേശീയ ഡ്യൂട്ടിയ്ക്ക് പോയത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനാണ് ജോസ് ബട്‍ലര്‍ എന്നാണ് സ്റ്റീവ് സ്മിത്ത് ഇംഗ്ലീഷ് താരത്തെ വിശേഷിപ്പിച്ചത്.

Previous articleസ്വിസ്സ് ഓപ്പണിലെയും ചൈന മാസ്റ്റേഴ്സിലെയും പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറ്റം
Next articleഎമ്പപ്പെ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും വിലയേറിയ താരമെന്ന മൗറിനോ