അവേശ് ഖാനിലായിരുന്നു പ്രതീക്ഷ, എന്നാല്‍ അത് വിചാരിച്ച പോലെ വന്നില്ല: ശ്രേയസ്സ് അയ്യര്‍

- Advertisement -

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ഒറ്റ സ്പിന്നറെ കളിപ്പിച്ചത് ശരിയായ തീരുമാനമെന്ന് അറിയിച്ച് ശ്രേയസ്സ് അയ്യര്‍. ഇന്നലെ മത്സരം പരാജയപ്പെട്ട ശേഷമുള്ള ഇന്റര്‍വ്യൂവിലാണ് താന്‍ നേരിട്ട ചോദ്യങ്ങള്‍ക്ക് ഡല്‍ഹി നായകന്‍ ശ്രേയസ്സ് അയ്യര്‍ മറുപടി പറഞ്ഞത്. മികച്ച തുടക്കത്തിനു ശേഷം വേണ്ടത്ര വേഗതയില്‍ റണ്‍സ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയായിരുന്നു ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്.

പിച്ചില്‍ അധികം ടേണ്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാല്‍ തന്നെ ഒരു സ്പിന്നറെ കളിപ്പിച്ചതില്‍ തെറ്റില്ലെന്നുമാണ് അയ്യര്‍ പറഞ്ഞത്. മിശ്ര രണ്ട് വിക്കറ്റുകള്‍ നേടി ഡല്‍ഹിയ്ക്ക് തിരിച്ചുവരുവാന്‍ അവസരം നല്‍കിയിരുന്നുവെങ്കില്‍ അത് മുതലാക്കുവാന്‍ ടീമിനായില്ലെന്ന് അയ്യര്‍ പറഞ്ഞു. യുവ ഫാസ്റ്റ് ബൗളര്‍ അവേശ് ഖാനില്‍ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ടൂര്‍ണ്ണമെന്റില്‍ ലഭിച്ച അവസരങ്ങള്‍ താരം മുതലാക്കിയിരുന്നെവങ്കിലും സണ്‍റൈസേഴ്സിനെതിരെ താരത്തിന്റെ ദിവസമായിരുന്നില്ലായെന്ന് അയ്യര്‍ അഭിപ്രായപ്പെട്ടു. 3 ഓവറില്‍ നിന്ന് 47 റണ്‍സാണ് ഇന്നലെ അവേശ് ഖാന്‍ സണ്‍റൈസേഴ്സിനെതിരെ വഴങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement