മുഹമ്മദ് അസ്ഹറുദ്ദീന്‍ ബാംഗ്ലൂരില്‍, വിഷ്ണു വിനോദ് ‍ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം

Mohammedazharuddeen

മലയാളിത്താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ഐപിഎല്‍ കരാര്‍. മുഹമ്മദ് അസ്ഹറുദ്ദീനെ 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയപ്പോള്‍ വിഷ്ണു വിനോദ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം കളിക്കാനെത്തും.

20 ലക്ഷത്തിന്റെ അടിസ്ഥാന വിലയില്‍ മലയാളി താരം വിഷ്ണു വിനോദിനെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. കേരളത്തിന്റെ വെടിക്കെട്ട് താരം മുമ്പ് ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സ്ക്വാഡില്‍ ഇടം പിടിച്ചിരുന്നു. മറ്റൊരു വിക്കറ്റ് കീപ്പര്‍ താരം ഷെല്‍ഡണ്‍ ജാക്സണെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ലക്ഷത്തിന് സ്വന്തമാക്കി.

Previous articleഷാരൂഖ് ഖാന് മോഹ വില, പഞ്ചാബ് കിംഗ്സിന് സ്വന്തം
Next articleസൗരാഷ്ട്രയുടെ ചേതന്‍ സക്കറിയയ്ക്ക് 1.2 കോടി രൂപ, യുവ പേസറെ സ്വന്തമാക്കി രാജസ്ഥാന്‍