അശ്വിൻ ഐ പി എല്ലിൽ നിന്ന് വിട്ടു നിൽക്കും

20210426 015333

ഡെൽഹി ക്യാപിറ്റൽസിന്റെ സ്പിൻ ബൗളർ രവിചന്ദ്ര അശ്വിൻ ഐ പി എല്ലിൽ നിന്ന് വിട്ടു നിൽക്കും. താരം തന്നെയാണ് ഇന്ന് ട്വിറ്ററിലൂടെ താൻ ഐ പി എല്ലിൽ നിന്ന് ബ്രേക്ക് എടുക്കുകയാണ് എന്ന് അറിയിച്ചത്. താൻ ഇന്ന് ഹൈദരബാദിന് എതിരായ ഡെൽഹിയുടെ മത്സരത്തിലും കളിച്ചിരുന്നു. ആ മത്സരത്തിനു ശേഷമാണ് താരം വിട്ടു നിൽക്കും എന്ന് അറിയിച്ചത്. തന്റെ കുടുംബത്തിന്റെ കോവിഡിന് എതിരായ പോരാട്ടത്തിൽ ഒപ്പം ചേരാനാണ് ഈ തീരുമാനം എന്നും അശ്വിൻ പറഞ്ഞു.

ഈ വിഷമഘട്ടത്തിൽ താൻ കുടുംബത്തോടൊപ്പം ആണ് നിൽകേണ്ടത് എന്നും അശ്വിൻ പറഞ്ഞു‌. കാര്യങ്ങൾ ഒക്കെ നല്ല രീതിയിൽ ആവുക ആണെങ്കിൽ താൻ തിരികെവരും എന്നും അശ്വിൻ പറഞ്ഞു. ഇന്ന് ഉൾപ്പെടെ ഈ സീസണിലെ ഡെൽഹിയുടെ എല്ലാ മത്സരങ്ങളിലും അശ്വിൻ കളിച്ചിരുന്നു.