അശ്വിന്‍ ടി20 ഫോര്‍മാറ്റിൽ ബാധ്യത – സഞ്ജയ് മഞ്ജരേക്കര്‍

Raviashwindc

തന്റെ ടീമിൽ താന്‍ ഒരിക്കലും രവിചന്ദ്രന്‍ അശ്വിനെ തിരഞ്ഞെടുക്കില്ലെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. അശ്വിന്‍ ഒരിക്കലും ഒരു ടി20 ബൗളര്‍ അല്ലെന്നും ടെസ്റ്റ് ഫോര്‍മാറ്റിൽ താരം ഏറ്റവും മികച്ചതാണെങ്കിലും ടി20 ഫോര്‍മാറ്റിൽ താരം പ്രഭാവം ഉണ്ടാക്കാനാകുന്ന താരമല്ലെന്നും സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.

കഴിഞ്ഞ 5-7 വര്‍ഷങ്ങളായി അശ്വിന്‍ ഈ ശൈലിയിലാണ് പന്തെറിഞ്ഞതെന്നും ടേണിംഗ് വിക്കറ്റിൽ താന്‍ ചഹാലിനെയോ വരുൺ ചക്രവര്‍ത്തിയെയോ ടീമിലുള്‍പ്പെടുത്തുവാനാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

വരുൺ ചക്രവര്‍ത്തിയോ, സുനിൽ നരൈനോ, ചഹാലോ നിങ്ങള്‍ക്ക് വിക്കറ്റ് നേടിത്തരുമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. അശ്വിന്‍ ഇന്നലെ രണ്ടാം ക്വാളിഫയറിലെ അവസാന ഓവറിൽ ഷാക്കിബ് അല്‍ ഹസനെയും സുനിൽ നരൈനെയും പുറത്താക്കി ഹാട്രിക്കിന്റെ വക്കിലെത്തിയെങ്കിലും അടുത്ത പന്ത് സിക്സര്‍ പായിച്ച് രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Previous articleശ്രീലങ്കന്‍ താരങ്ങളുടെ വിലക്ക് ഭാഗികമായി മാറ്റി
Next articleടോം ബാന്റണിന് പകരം ടോം ആബെല്ലിനെ സ്വന്തമാക്കി ബ്രിസ്ബെയിൻ ഹീറ്റ്