ഹാട്രിക്ക് നേടി ആഷ്ടണ്‍ ടര്‍ണര്‍, മൂന്നാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്ക്

- Advertisement -

ബാറ്റ് ചെയ്യാനിറങ്ങിയ മൂന്നാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി ആഷ്ടണ്‍ ടര്‍ണര്‍. ഐപിഎലില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും താരം ഡക്കായപ്പോള്‍ ഇതിനു മുമ്പുള്ള രണ്ട് ഇന്നിംഗ്സുകളിലും താരം പൂജ്യത്തിനു പുറത്തായിരുന്നു. ഇന്ത്യയ്ക്കെതിരെയും ബിഗ് ബാഷില്‍ സ്ട്രൈക്കേഴ്സിനെതിരെയും താരം ഡക്ക് ആവുകയായിരുന്നു.

ഇതില്‍ സ്ട്രൈക്കേഴ്സിനെതിരെയും ഐപിഎലില്‍ കിംഗ്സ് ഇലവന്‍, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരുമായും താരം ആദ്യ പന്തില്‍ പൂജ്യത്തിനു പുറത്താകുകയായിരുന്നു.

Advertisement