ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎലിന് ഉണ്ടാകില്ലെന്ന സൂചന നല്‍കി ആഷ്‍ലി ജൈല്‍സ്

Josbuttler
- Advertisement -

ഐപിഎല്‍ പുനഃക്രമീകരിച്ച് നടത്തുമ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ മാറ്റി വെച്ച് ഇംഗ്ലണ്ട് താരങ്ങള്‍ അതിനു ഉണ്ടാകില്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ്. ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ തുടക്കത്തിലെ രണ്ട് ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന്റെ ഐപിഎല്‍ കളിക്കുന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇനി അതുണ്ടാകില്ലെന്നാണ് അറിയുന്നത്.

ഇംഗ്ലണ്ട് താരങ്ങള്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന് മറ്റൊരു രാജ്യത്തെ ടി20 ലീഗ് കളിക്കുവാന്‍ പോകുന്നതില്‍ വലിയ അതൃപ്തിയാണ് രാജ്യത്തിനകത്ത് നിന്ന് തന്നെ ഉയരുന്നത്. അതിനാല്‍ തന്നെ ഇനിയും താരങ്ങള്‍ക്ക് ഇളവ് നല്‍കി സ്ഥിതി കൂടുതല്‍ വഷളാക്കേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം.

Advertisement