ഐപിഎല്‍ ബെറ്റിംഗ്: അര്‍ബാസ് ഖാനോട് ചോദ്യം ചെയ്യലിനു ഹാജരാകുവാന്‍ പറഞ്ഞ് താനെ പോലീസ്

- Advertisement -

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ബുക്കികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിന്റെ ഭാഗമായി മഹാരാഷ്ട്ര പോലീസ് അന്വേഷണം സല്‍മാന്‍ ഖാന്റെ ഇളയ സഹോദരനായ അര്‍ബാസ് ഖാനിലേക്ക്. താരത്തിനെ ചോദ്യം ചെയ്യുവാനായി താനെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച അറസ്റ്റിലായ ബുക്കി സോനു ജലന്‍ ആണ് സിനിമ നിര്‍മ്മാതാവായ അര്‍ബാസ് ഖാന്റെ പേര് പോലീസിനോട് പറഞ്ഞത്.

സോനു ജലന്റെ കൈയ്യില്‍ നിന്ന് തന്റെ ക്ലൈയന്റുകളുടെയും ബുക്കികളുടെയും വിവരങ്ങളടങ്ങിയ ഡയറി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement