ലക്നൗ മുഖ്യ കോച്ച്, ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് ആന്‍ഡി ഫ്ലവറും ഡാനിയേൽ വെട്ടോറിയും

Andyflower

ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്നൗവിന്റെ മുഖ്യ കോച്ചിന്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് ആന്‍ഡി ഫ്ലവറും ഡാനിയേൽ വെട്ടോറിയും. ട്രെവര്‍ ബെയിലിസ്സും ഗാരി കിര്‍സ്റ്റനും പരിഗണിക്കപ്പെട്ടുവെങ്കിലും അവസാന ചുരുക്കപ്പട്ടികയിൽ ഇവര്‍ക്ക് ഇടം പിടിച്ചില്ല.

ആന്‍ഡി ഫ്ലവറിനാണ് കൂടുതൽ സാധ്യതയെന്നാണ് ലഭിയ്ക്കുന്ന വിവരം. ടീമിന്റെ ക്യാപ്റ്റനായി എത്തുമെന്ന് കരുതുന്ന കെഎൽ രാഹുലുമായുള്ള മികച്ച ബന്ധവും ഫ്ലവറിന് തുണയാകും.

Previous articleപാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2022 ഫൈനൽ ലാഹോറിൽ
Next articleവീണ്ടും അജാസ്!!! സാഹയെയും അശ്വിനെയും പുറത്താക്കി ആറ് വിക്കറ്റ് സ്വന്തം