ഒരു വിദേശ താരം കൂടെ രാജസ്ഥാൻ ക്യാമ്പ് വിട്ടു

Images (68)

ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റോൺ പിന്നാലെ ഒരു വിദേശ താരം കൂടെ രാജസ്ഥാൻ സ്ക്വാഡിൽ നിന്ന് പിന്മാറി. ഓസ്ട്രേലിയൻ താരമായ ആൻഡ്ര്യു ടൈ ആണ് രാജസ്ഥാൻ ക്യാമ്പ് വിടാൻ തീരുമാനിച്ചത്. എന്തുകൊണ്ടാണ് താരം ക്ലബ് വിടുന്നത് എന്ന് വ്യക്തമല്ല. ആൻഡ്രൂ ടൈ കൂടെ ക്ലബ് വിടുന്നതടെ രാജസ്ഥാൻ ക്യാമ്പിൽ ആകെ ശേഷിക്കുന്നത് നാലു വിദേശ താരങ്ങൾ ആണ്‌.

ആർച്ചർ, സ്റ്റോക്സ്, ലിവിങ്സ്റ്റോൺ എന്നീ വിദേശ താരങ്ങൾ നേരത്തെ തന്നെ രാജസ്ഥാൻ ക്യാമ്പ് വിട്ടിരുന്നു. ആർചറും സ്റ്റോക്സും പരിക്ക് കാരണമായിരുന്നു ക്ലബ് വിട്ടത്. ലിവിങ്സ്റ്റോൺ ബയോ ബബിളിൽ നിൽക്കാൻ ആവാത്തത് കൊണ്ടും സ്വന്തം രാജ്യത്തേക്ക് തിരിച്ചു ആൻഡ്രൂ ടൈ ഈ സീസണിൽ ഇതുവരെ രാജസ്ഥാനു വേണ്ടി കളിച്ചിരുന്നില്ല.