അമ്പാട്ടി റായിഡു ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍ സാധ്യത

- Advertisement -

ഐപിഎല്‍ 2018ല്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം അമ്പാട്ടി റായിഡു ഇംഗ്ലണ്ടിലേക്കുള്ള ടി20 ടീമില്‍ ഇടം പിടിക്കുവാന്‍ സാധ്യതയെന്ന് വാര്‍ത്ത. പുറത്ത് വരുന്ന വിവരം പ്രകാരം ഐപിഎല്‍ 2018ലെ പ്രകടനം കെഎല്‍ രാഹുല്‍, ഉമേഷ് യാദവ് എന്നിവരെയും ഏകദിന ടീമില്‍ തിരികെ വരുവാനുള്ള അവസരം നല്‍കുമെന്നാണ് അറിയുന്നത്. ടെസ്റ്റില്‍ സ്ഥിര സാന്നിധ്യമായ ഉമേഷ് എന്നാല്‍ ഏകദിന ടീമില്‍ ഇടമില്ലാതിരിക്കുകയായിരുന്നു.

ഇംഗ്ലണ്ടില്‍ ഇന്ത്യ മൂന്ന് ടി20 മത്സരങ്ങളാണ് കളിക്കുന്നത്. ടി20 പരമ്പരയോടെ ആരംഭിക്കുന്ന പര്യടനത്തില്‍ പിന്നീട് മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടെസ്റ്റ് മത്സരങ്ങളും ഉണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement