ഫൈനലില്‍ നിര്‍ണ്ണായകം അമ്പാട്ടി റായിഡു: ഫ്ലെമിംഗ്

- Advertisement -

ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയിലെ നിര്‍ണ്ണായക താരമാവും അമ്പാട്ടി റായിഡുവെന്ന് പറഞ്ഞ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. 15 മത്സരങ്ങളില്‍ നിന്ന് 586 റണ്‍സ് നേടിയിട്ടുള്ള റായിഡു ചെന്നൈയെ മൂന്നാം കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുവാന്‍ പോകുന്ന താരമാണെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുഖ്യ കോച്ച് അഭിപ്രായപ്പെട്ടത്. ടീമിലെ മാച്ച് വിന്നര്‍മാരില്‍ താന്‍ ഒരു പടി മുന്നില്‍ സ്ഥാനം നല്‍കുന്നത് റായിഡുവിനാണെന്നാണ് ഫ്ലെമിംഗ് പറഞ്ഞത്.

സീസണില്‍ മുമ്പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയ്ക്കായിരുന്നു വിജയം. മികച്ച ടീം പ്ലേയര്‍ കൂടിയായ അമ്പാട്ടി റായിഡു പലപ്പോഴും ബാറ്റിംഗ് ഓര്‍ഡറില്‍ താഴോട്ടിറങ്ങുവാനും ഒരു മടിയും കാണിക്കാറില്ല. ഓപ്പണിംഗില്‍ മികവ് പുലര്‍ത്തുമ്പോളും ഫാഫ് ഡു പ്ലെസിയ്ക്ക് ടീമില്‍ സ്ഥാനം ലഭിക്കുന്ന അവസരങ്ങളില്‍ റായിഡുവിനെ നാലാം സ്ഥാനത്തേക്ക് ചെന്നൈ മാറ്റാറുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement