എന്റെ കരിയറിന്റെ ഏറ്റവും മികവിലാണ് ഞാന്‍: ഭുവനേശ്വര്‍ കുമാര്‍

- Advertisement -

തന്റെ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് താനെന്ന് അഭിപ്രായപ്പെട്ട് ഭുവനേശ്വര്‍ കുമാര്‍. എനിക്ക് പണ്ട് മുതലേ രണ്ട് ഭാഗത്തേക്കും പന്ത് സ്വിംഗ് ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ പേസ് ആയിരുന്നു എന്നില്‍ ഞാന്‍ കണ്ട കുറവ്. അതിനായി ഞാനെന്റെ പരിശീലകരും ഫിസിയോയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഇപ്പോള്‍ വേഗത കൂട്ടാനായിട്ടുണ്ടെന്നാണ് കരുതുന്നത്. എന്റെ ശാരീരിക ക്ഷമതയുടെ മികവ് തന്നെയാണ് ഇപ്പോളത്തെ പേസിനു കാരണം.

അവസാന ഓവറുകളിലെ ബൗളര്‍ എന്ന നിലയില്‍ മെച്ചപ്പെടുവാന്‍ ഐപിഎല്‍ എന്നെ സഹായിച്ചിട്ടുണ്ട്. ചെറിയ ഫോര്‍മാറ്റാണെങ്കിലും രണ്ട് മാസം ദൈര്‍ഘ്യമുള്ള നീണ്ട സീസണാണ് ഐപിഎല്‍. ഇതില്‍ മികച്ച് നിന്ന് ഫൈനലില്‍ എത്തുകയോ കപ്പ് നേടുകയോ ചെയ്യണമെങ്കില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കേണ്ടത് ഏറെ പ്രധാനമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement