അല്‍സാരി ജോസഫ് മികച്ച രീതിയില്‍ പന്തെറി‍ഞ്ഞു, ബട്‍ലര്‍ യോര്‍ക്കറുകള്‍ വരെ റണ്‍സിലേക്ക് മാറ്റുകയായിരുന്നു

- Advertisement -

പദ്ധതികള്‍ വിചാരിച്ച പോലെ നടക്കാത്ത ഒരു ദിവസമായിരുന്നു ഇന്നലത്തേതെന്ന് പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. വാങ്കഡേയില്‍ സ്കോര്‍ പ്രതിരോധിക്കുവാന്‍ ആദ്യം തന്നെ വിക്കറ്റുകള്‍ നേടേണ്ടതുണ്ട്. ഞങ്ങള്‍ക്ക് അതിനു സാധിച്ചില്ല. ഇതുപോലത്തെ വാങ്കഡേ വിക്കറ്റില്‍ ജയം നേടുക പ്രയാസകരം തന്നെയാണ്.

രാജസ്ഥാന്‍ റോയല്‍സിനു വിജയത്തിന്റെ എല്ലാ ക്രെഡിറ്റും നല്‍കണം, അവരുടെ ബൗളിംഗ് ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി, പിന്നീട് ജോസ് ബട്‍ലറുടെ തകര്‍പ്പന്‍ ഇന്നിംഗ്സിനു ശേഷം തകര്‍ന്നുവെങ്കിലും വിജയം പിടിച്ചെടുക്കുവാനായി. ഞങ്ങള്‍ക്ക് പ്രതിരോധിക്കുവാന്‍ ആവശ്യമായ സ്കോറുണ്ടായിരുന്നുവെന്ന് ആണ് തനിക്ക് തോന്നിയതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

അല്‍സാരി ജോസഫ് മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്ന് താന്‍ വിശ്വസിക്കുന്നു. ജോസ് ബട്‍ലര്‍ യോര്‍ക്കറുകള്‍ പോലും ബൗണ്ടറിയാക്കി മാറ്റുകയായിരുന്നു. ജോസഫിന്റെ ദിവസമല്ലായിരുന്നു ഇന്നലെ എന്ന് മാത്രമേ താന്‍ കരുതുന്നുള്ളുവെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

Advertisement