അക്ഷ്ദീപ് നാഥിനെ സ്വന്തമാക്കി ആർസിബി

മുൻ കിംഗ്സ് ഇലവൻ പഞ്ചാബ് താരമായ അക്ഷ്ദീപ് നാഥിനെ സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. 3 കോടി 60 ലക്ഷം രൂപയാണ് താരത്തിനു വേണ്ടി ആർസിബി മുടക്കിയത്. അടിസ്ഥാന വില 20 ലക്ഷമായിരുന്ന റൈറ്റ് ഹാൻഡ് ബാറ്റ്സ്മാന് വേണ്ടീ ചെന്നൈ സൂപ്പർ കിംഗ്സും ആർസിബിയും വമ്പൻ മത്സരത്തിലായിരുന്നു.

തങ്ങളുടെ അവസാന സ്ലോട്ടിൽ അക്ഷ്ദീപിനെ സ്വന്തമാക്കാനായിരുന്നു ചെന്നൈയുടെ ശ്രമം എന്നാൽ ഉത്തർപ്രദേശ് താരത്തെ അവസാനം ആർസിബി ലേലം വിളിച്ചെടുക്കുകയായിരുന്നു.