അക്സർ പട്ടേൽ ഡെൽഹി ടീമിനൊപ്പം ചേർന്നു

20210423 100446

കൊറോണ പോസിറ്റീവ് ആയതിനാൽ ടീമിൽ നിന്ന് വിട്ടു നിന്നിരുന്ന ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അക്‌സർ പട്ടേൽ ടീമിനൊപ്പം ചേർന്നു. ഇന്നലെ താരം ടെമെഇന്റെ ബയോ ബബിളിൽ എത്തി. വലിയ സ്വീകരണമാണ് താരത്തിന് ലഭിച്ചത്. അവസാനം നടന്ന മൂന്ന് കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയതോടെയാണ് താരത്തിന് ടീമിനൊപ്പം ചേരാൻ അനുമതി ലഭിച്ചത്.

മാർച്ച് 28ന് ടീമിനൊപ്പം കൊറോണ നെഗറ്റീവ് റിസൾട്ടുമായി ഹോട്ടലിൽ എത്തിയ അക്‌സർ പട്ടേൽ അവിടെ വെച്ച് നടത്തിയ രണ്ടാമത്തെ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. തുടർന്ന് താരത്തെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു. അസ്കർ പട്ടേൽ, ഇശാന്ത് ശർമ്മ, നോർകിയ എന്നിവർ ഒക്കെ തിരിച്ചെത്തിയത് ഡെൽഹിയുടെ ബൗളിംഗ് ശക്തമാക്കും.