ഐപിഎലില്‍ പുതിയ ടീമുകള്‍ ഉണ്ടായേക്കില്ലെന്ന് സൂചന

Rohitipl
- Advertisement -

അടുത്ത് നടക്കാനിരിക്കുന്ന ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗിലെ പ്രധാന വിഷയം ഐപിഎല്‍ വിപുലീകരിക്കേണ്ടതുണ്ടോ എന്നതായിരിക്കുമെന്നാണ് നേരത്തെ മുതല്‍ ലഭിയ്ക്കുന്ന സൂചന. രണ്ട് പുതിയ ടീമുകളെ ഉള്‍പ്പെടുത്തി ഐപിഎല്‍ വിപുലീകരിക്കണമോ എന്നതില്‍ ഇപ്രാവശ്യം അനുകൂല തീരുമാനം ഉണ്ടാകില്ലെന്നാണ് ലഭിയ്ക്കുന്ന സൂചന.

2021 ഐപില്‍ ലേലം ചെറിയ തോതിലുള്ള ഒന്നായിരിക്കുമെന്നും അതിനാല്‍ തന്നെ പുതിയ രണ്ട് ടീമുകളെ ഉള്‍പ്പെടുത്തുന്നത് സാധ്യമായേക്കില്ലെന്നുമാണ് ലഭിയ്ക്കുന്ന വിവരം. ഡിസംബര്‍ 24ന് അഹമ്മദാബാദിലാണ് എജിഎം നടക്കുക.

28 സ്റ്റേറ്റ് അസോസ്സിയേഷനുകളുടെ പ്രതിനിധികള്‍ മീറ്റിംഗില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം പഞ്ചാബ്, രാജസ്ഥാന്‍, ഒഡീഷ, ത്രിപുര, ജമ്മു & കാശ്മീര്‍, മേഘാലയ, നാഗലാണ്ട്, റെയില്‍വേസ്, സര്‍വീസസ്, ഓള്‍ ഇന്ത്യ യൂണിവേഴ്സിറ്റീസ് എന്നിവരെ പ്രതിനിധീകരിക്കുവാന്‍ ആരും എത്തുന്നില്ലെന്നും അറിയുന്നു.

Advertisement