
ഐപിഎല്‍ 2017ല്‍ അഫ്ഗാന് സാന്നിധ്യം ഉറപ്പായി. സണ്‍റൈസേഴ്സ് ഹൈദ്രാബാദ് അടിസ്ഥാന വിലയായ 30 ലക്ഷത്തിനു മുഹമ്മദ് നബിയെ സ്വന്തമാക്കിയതോടെയാണ് ഈ ചരിത്ര മുഹൂര്‍ത്തം സാധ്യമായത്. അഫ്ഗാന് ഓള്‍റൗണ്ടറുടെ സ്ഥിരമാര്ന്ന പ്രകടനമാണ് സണ്‍റൈസേഴ്സ് ഫ്രാഞ്ചൈസിക്ക് താരത്തില്‍ താല്പര്യം ഉളവാക്കിയത്. അഫ്ഗാന് താരവും 18 വയസ്സുകാരന് ലെഗ്-സ്പിന്നര്‍ റഷീദ് ഖാനെയും സണ്‍ റൈസേഴ്സ് ഹൈദ്രാബാദ് തന്നെയാണ് വാങ്ങിയത്. 4 കോടി രൂപയ്ക്കാണ് താരത്തിനെ ഹൈദ്രാബാദ് സംഘം സ്വന്തമാക്കിയത്.
ഇന്നലെ നടന്ന സിംബാബ്വേയ്ക്കെതിരെയുള്ള മത്സരത്തില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി ഇരുവരും കഴിവ് തെളിയിച്ചിരുന്നു. നബി 33 റണ്‍സ് സ്കോര്‍ ചെയ്തപ്പോള്‍ റഷീദ് ഖാന് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും ഈ അടുത്ത് കഴിഞ്ഞ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധ നേടിയിരുന്നു.