കെയിന്‍ റിച്ചാര്‍ഡ്സണ് പകരം ആഡം സംപ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക്

- Advertisement -

ഓസ്ട്രേലിയന്‍ താരം കെയിന്‍ റിച്ചാര്‍ഡ്സണിന് പകരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് ഐപിഎലിനായി ആഡം സംപ എത്തുന്നു. അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ കെയിന്‍ റിച്ചാര്‍ഡ്സണെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അതെ അടിസ്ഥാന വിലയുള്ള താരമാണ് ആഡം സംപയും. ഐപിഎല്‍ ലേലത്തില്‍ താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ല.

ഐപിഎലില്‍ 11 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റാണ് താരം നേടിയിട്ടുള്ളത്. യുഎഇയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളില്‍ താരത്തെ സ്വന്തമാക്കിയത് ടീമിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് വിദേശ താരങ്ങളില്‍ ഉള്‍പ്പെടുവാന്‍ താരത്തിന് ആകുമോ എന്നതാണ് ഇനി ഉറ്റുനോക്കേണ്ടത്.

തന്റെ കുഞ്ഞിന്റെ ജനനം ഐപിഎല്‍ ടൂര്‍ണ്ണമെന്റിന്റെ സമയത്ത് ആയതിനാലാണ് കെയിന്‍ റിച്ചാര്‍ഡ്സണ്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുന്നത്.

Advertisement