മുംബൈ നിരയിലേക്ക് ന്യൂസിലാണ്ട് താരം

പരിക്കേറ്റ ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സിനു പകരം ന്യൂസിലാണ്ട് താരത്തെ ടീമിലെത്തിച്ചു മുംബൈ ഇന്ത്യന്‍സ്. ന്യൂസിലാണ്ട് പേസ് ബൗളര്‍ ആഡം മില്‍നെയെയാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ഐപിഎിഎല്‍ ലേലത്തില്‍ 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനെ വാങ്ങുവാന്‍ ആരുമുണ്ടായിരുന്നില്ല. അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള മില്‍നെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായിരുന്നു കഴിഞ്ഞ രണ്ട് സീസണിലും.

ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റ മുംബൈയുടെ നാല് വിദേശ താരങ്ങളിലൊരാളായി മാറുവാന്‍ താരത്തിനാകുമോ എന്നതില്‍ ഉറപ്പൊന്നുമില്ല. നേരത്തെ ഓസ്ട്രേലിയന്‍ താരം നഥാന്‍ കോള്‍ട്ടര്‍ നൈലിനു പരിക്കേറ്റപ്പോള്‍ മറ്റൊരു കീവി താരം കോറേ ആന്‍ഡേഴ്സണ്‍ ആണ് പകരക്കാരനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎഫ് എ കപ്പ് ഫൈനലിൽ ചെൽസിയും ആഴ്സണലും
Next articleകാരത്തോടിൽ മദീനയ്ക്കെതിരെ ഉദയ അൽ മിൻഹാലിന് തകർപ്പൻ ജയം