
തുടര്‍ച്ചയായ മൂന്ന് വിജയങ്ങളോടെ പ്ലേ ഓഫ് മോഹങ്ങളുമായി മുന്നേറുന്ന ബാംഗ്ലൂരിനു വേണ്ടി മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി എബി ഡി വില്ലിയേഴ്സ്. ബാറ്റിംഗില്‍ മോയിന്‍ അലിയുമായി ചേര്‍ന്ന് നേടിയ നിര്‍ണ്ണായക കൂട്ടുകെട്ടും ഫീല്‍ഡിംഗില്‍ മോയിന്‍ അലിയുടെ പന്തില്‍ അലക്സ് ഹെയില്‍സിനെ പുറത്താക്കുവാന്‍ നടത്തിയ സ്പൈഡര്മാന് ക്യാച്ചുമാണ് എബിഡിയുടെ മത്സരത്തിലെ സംഭാവന. മനുഷ്യര്‍ക്കാര്‍ക്കും ഇതുപോലൊന്ന് ചെയ്യാനാകില്ലെന്നും വിരാട് കോഹ്ലി കൂട്ടിചേര്‍ത്തു.
38/2 എന്ന നിലയില്‍ ഒത്തൂകൂടിയ മോയിന്‍ അലി-ഡി വില്ലിയേഴ്സ് കൂട്ടുകെട്ട് 107 റണ്‍സ് നേടി. 39 പന്തില്‍ 69 റണ്‍സ് നേടി എബിഡി പുറത്താകുമ്പോള്‍ ആണ് കൂട്ടുകെട്ട് തകര്‍ന്നത്. ഫീല്‍ഡിംഗ് സമയത്ത് മോയിന്‍ അലിയുടെ പന്തില്‍ ബൗണ്ടറി ലൈനില്‍ അലക്സ് ഹെയില്‍സിനെ പുറത്താക്കുവാന്‍ അവിസ്മരണീയമായ ക്യാച്ചാണ് ഡി വില്ലിയേഴ്സ് നേടിയത്. 24 പന്തില്‍ 37 റണ്‍സ് നേടി മൂന്ന് സിക്സുകള്‍ അടക്കം അപകടകാരിയായി മാറുകയായിരുന്ന ഹെയില്‍സിനെയാണ് എബിയുടെ ഫീല്‍ഡിംഗ് പ്രകടനം പവലിയനിലേക്ക് മടക്കിയയച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial