ചെന്നൈയ്ക്കെതിരെ എബിഡി തിരിച്ചെത്തും

ഐപിഎലില്‍ ബാംഗ്ലൂര്‍ ആരാധകരെ കാത്തിരിക്കുന്ന ആഹ്ലാദ നിമിഷം. കഴിഞ്ഞ മത്സരത്തില്‍ മുംബൈയ്ക്കെതിരെ വിജയം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു എബി ഡി വില്ലിയേഴ്സിന്റെ സേവനം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നഷ്ടമായിരുന്നു. പനി മൂലം കളിക്കാതിരുന്ന ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ചെന്നൈയ്ക്കെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

വിജയ വഴിയിലേക്ക് തിരിച്ചെത്തിയ ബാംഗ്ലൂരിനു എബിഡിയുടെ വരവ് കൂടുതല്‍ ശക്തി പകരുമെങ്കിലും കോളിന്‍ ഡി ഗ്രാന്‍ഡോം അല്ലെങ്കില്‍ ബ്രണ്ടന്‍ മക്കല്ലം എന്നിവരില്‍ ഒരാള്‍ക്ക് പുറത്തിരിക്കേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial