എബിഡി അമാനുഷികന്‍: കോഹ്‍ലി, ഞാനും മനുഷ്യനാണ്: എബി ഡി വില്ലിയേഴ്സ്

- Advertisement -

അലക്സ് ഹെയില്‍സിനെ പുറത്താക്കുവാന്‍ ബൗണ്ടറി ലൈനില്‍ താന്‍ നടത്തിയ ക്യാച്ചിനെ അമാനുഷികമെന്ന് വിശേഷിപ്പിച്ച വിരാട് കോഹ്‍ലിയുടെ അഭിപ്രായത്തെപ്പറ്റി ചോദിച്ചപ്പോള്‍ താനും വെറും മനുഷ്യനാണെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം. ക്യാച്ച് എടുത്തതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ എബിഡി താനും സാധാരണ മനുഷ്യനാണ് സമ്മര്‍ദ്ദത്തിലാകാറുമുണ്ടെന്ന് പറഞ്ഞു. ബാറ്റിംഗിനിറങ്ങുമ്പോള്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ നോക്കും. ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവര്‍ അതിനു അടിമപ്പെട്ട് ഔട്ട് ആവുകയോ ലൈനും ലെംഗ്ത്തും നഷ്ടപ്പെടും. ഇതിനാണ് പലപ്പോഴും ശ്രമിക്കാറുള്ളത്. ചില ദിവസങ്ങളില്‍ അത് ശരിയാകും ചില ദിവസങ്ങളില്‍ അത് ശരിയാകില്ല.

മനുഷ്യര്‍ക്കാര്‍ക്കും ഇത്തരം ക്യാച്ചുകള്‍ നേടാനാകില്ലെന്നാണ് വിരാട് കോഹ്‍ലി ഡി വില്ലിയേഴ്സിന്റെ ക്യാച്ചിനെക്കുറിച്ച് പറഞ്ഞത്. സിക്സെന്ന് താന്‍ കരുതിയ പന്താണ് ബൗണ്ടറി ലൈനില്‍ ഉയര്‍ന്ന് ചാടി എബിഡി പിടിച്ചെത്. എന്നിട്ട് തന്റെ ശരീരം ബാലന്‍സ് ചെയ്തത് അമാനുഷികം എന്നാണ് കോഹ്‍ലി പറഞ്ഞ്. സാധാരണ മനുഷ്യര്‍ക്കാര്‍ക്കും ഇത് ചെയ്യാനാകില്ല. എന്നാല്‍ ഇപ്പോള്‍ ഇതില്‍ എനിക്ക് അത്ഭുതമില്ല. കാരണം എനിക്കിത് ശീലമായിക്കഴിഞ്ഞുവെന്നാണ് കോഹ്‍ലി പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement