
അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ എബിഡി വില്ലിയേഴ്സിന്റെയും ക്വിന്റണ്‍ ഡിക്കോക്കിന്റെയും ബാറ്റിംഗ് മികവില്‍ ആര്‍സിബിയ്ക്ക് വിജയം. 156 റണ്‍സ് ലക്ഷ്യം 3 പന്തുകള്‍ ശേഷിക്കെയാണ് ആര്‍സിബി 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ സ്വന്തമാക്കിയത്. അവസാന ഓവറില്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്ന ബാംഗ്ലൂരിനായി വാഷിംഗ്ടണ്‍ സുന്ദര്‍ മോഹിത് ശര്‍മ്മയുടെ ആദ്യ പന്ത് തന്നെ തേര്‍ഡ് മാനിലേക്ക് ബൗണ്ടറി പായിച്ചു സ്കോറുകള്‍ ഒപ്പമെത്തിച്ചു.
4 പന്തില്‍ 9 റണ്‍സ് നേടി രണ്ട് ബൗണ്ടറികളുടെ സഹായത്തോടെ വാഷിംഗ്ടണ്‍ സുന്ദറാണ് ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്ന ദൗത്യം പൂര്‍ത്തിയാക്കിയതെങ്കിലും അര്‍ദ്ധ ശതകം നേടിയ എബി ഡി വില്ലിയേഴ്സിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത ക്വിന്റണ്‍ ഡിക്കോക്കുമാണ് ബാംഗ്ലൂരിനെ വിജയത്തിനടുത്തേക്ക് എത്തിച്ചത്.
156 റണ്‍സ് ലക്ഷ്യം അത്ര വലുതല്ലായിരുന്നുവെങ്കിലും രവിചന്ദ്രന്‍ അശ്വിന് ഇരട്ട വിക്കറ്റുകള്‍ നേടി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ടീമിനെ എക്കാലത്തെയും രക്ഷകന് എബിഡിയുടെ അര്‍ദ്ധ ശതകം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മന്ദീപ് സിംഗില്‍(22) മികച്ച പങ്കാളിയെ എബിഡിയ്ക്ക് ലഭിച്ചപ്പോള്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ആര്‍സിബിയുടെ ലക്ഷ്യം പത്ത് റണ്‍സായി കുറച്ചു.
തന്റെ ആദ്യ മൂന്നോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ മുജീബ് ഉര് റഹ്മാന് എറിഞ്ഞ 17ാം ഓവറില്‍ 18 റണ്‍സ് നേടി എബിഡി മത്സരം മാറ്റി മറിക്കുകയായിരുന്നു. അതിനു ശേഷം സിംഗിളുകള്‍ മാത്രം ആവശ്യമായ ആര്‍സിബി 19.3 ഓവറില്‍ 4 വിക്കറ്റ് വിജയം ഉറപ്പാക്കി. അഞ്ചാം വിക്കറ്റില്‍ 59 റണ്‍സാണ് എബി-മന്ദീപ് കൂട്ടുകെട്ട് നേടിയത്. 57 റണ്‍സ് നേടിയ ഡി വില്ലിയേഴ്സിനെ ആന്‍ഡ്രൂ ടൈ ആണ് പുറത്താക്കിയത്. 40 പന്തില്‍ നാല് സിക്സുകളും രണ്ട് ബൗളണ്ടറിയും ഉള്‍പ്പെടെ 57 റണ്‍സാണ് എബിഡി നേടിയത്.
ബ്രണ്ടന്‍ മക്കല്ലം താന്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായ ശേഷം ക്വിന്റണ്‍ ഡിക്കോക്കും(45)-വിരാട് കോഹ്ലിയും(21) ചേര്‍ന്ന് 32 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയെങ്കിലും മുജീബിന്റെ മികച്ചൊരു പന്തില്‍ വിരാടിന്റെ കുറ്റി തെറിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടുകെട്ട് നേടി ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡിക്കോക്കും-എബിഡിയും ടീമിനെ അനായാസ ജയത്തിലേക്ക് നയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് അശ്വിന് ഇരട്ട വിക്കറ്റുമായി എത്തുന്നത്.
അശ്വിന് രണ്ടും അക്സര്‍ പട്ടേല്‍, മുജീബ് ഉര് റഹ്മാന്, ആന്‍ഡ്രൂ ടൈ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial