ഐപിഎല്‍ ലേലം, 2 കോടി അടിസ്ഥാന വിലയുമായി 9 താരങ്ങള്‍

- Advertisement -

1003 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഐപിഎല്‍ ലേലത്തിലേക്കുള്ള ആദ്യ പട്ടിക തയ്യാര്‍. 346 ക്രിക്കറ്റ് താരങ്ങളെയാണ് നിലവില്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ 9 താരങ്ങള്‍ക്ക് 2 കോടിയുടെ ഉയര്‍ന്ന അടിസ്ഥാന വില ഇട്ടിട്ടുണ്ട്. ബ്രണ്ടന്‍ മക്കല്ലം, ക്രിസ് വോക്സ്, കോളിന്‍ ഇന്‍ഗ്രാം, ഷോണ്‍ മാര്‍ഷ്, സാം കറന്‍, ആഞ്ചലോ മാത്യൂസ്, ഡാര്‍സി ഷോര്‍ട്ട്, കോറെ ആന്‍ഡേഴ്സണ്‍ എന്നിവരാണ് ഉയര്‍ന്ന അടിസ്ഥാന വിലയുള്ള താരങ്ങള്‍.

ഇന്ത്യന്‍ താരങ്ങളില്‍ 1.5 കോടി വിലയുള്ള ജയ്ദേവ് ഉനഡ്കട് ആണ് വിലകൂടിയ താരം. യുവരാജ് സിംഗ്, വൃദ്ധിമന്‍ സാഹ, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി എന്നിവര്‍ ഒരു കോടി വിലയുള്ള ഇന്ത്യന്‍ താരങ്ങളില്‍ പെടും. 19 താരങ്ങളുള്ള ഈ പട്ടികയില്‍ ബാക്കിയെല്ലാവരും വിദേശികളാണ്.

Advertisement