ആർ.സി.ബിക്ക് വേണ്ടി പുതിയ ബാറ്റിംഗ് റെക്കോർഡിട്ട് വിരാട് കോഹ്‌ലി

Virat Kohli Royal Challangers Banglore Rcb Ipl
Photo: Twitter/@IPL
- Advertisement -

ആർ.സി.ബിക്ക് വേണ്ടി 6000 റൺസ് ടി20 റൺസുകൾ സ്വന്തമാക്കി ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ 31 റൺസ് എടുത്തുയപ്പോഴാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി 6000 ടി20 റൺസുകൾ വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർ.സി.ബിക്ക് വേണ്ടി 5635 റൺസ് നേടിയ വിരാട് കോഹ്‌ലി ചാമ്പ്യൻസ് ലീഗിൽ ടീമിന് വേണ്ടി 424 റൺസും നേടിയിട്ടുണ്ട്.

ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 6000 റൺസ് തികച്ച ഏക താരം കൂടിയാണ് വിരാട് കോഹ്‌ലി. 2008ൽ ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയത് മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരമാണ് വിരാട് കോഹ്‌ലി. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരവും വിരാട് കോഹ്‌ലി തന്നെയാണ്. മത്സരത്തിൽ പുറത്താവാതെ 52 പന്തിൽ 90 റൺസ് എടുത്ത വിരാട് കോഹ്‌ലി ചെന്നൈ സൂപ്പർ കിങ്സിനെതിരെ 37 റൺസിന്റെ ജയം ആർ.സി.ബിക്ക് നേടികൊടുത്തിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒരു ക്യാപ്റ്റൻ നേടുന്ന ഉയർന്ന സ്കോറും ഈ മത്സരത്തിൽ വിരാട് കോഹ്‌ലി സ്വന്തമാക്കിയിരുന്നു.

Advertisement