വനിന്‍ഡു ഹസരംഗയെ സ്വന്തമാക്കുവാനായി ഐപിഎൽ ഫ്രാഞ്ചൈസികള്‍

Waninduhasaranga2

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗയെ സ്വന്തമാക്കുവാനായി ഐപിഎൽ ഫ്രാഞ്ചൈസികള്‍. ദുബായ് ലെഗിൽ പകരക്കാരനെന്ന നിലയിൽ വനിന്‍ഡു ഹസരംഗയെ ടീമിലെത്തിക്കുവാന്‍ നാല് ഫ്രാഞ്ചൈസികളാണ് രംഗത്ത് എത്തിയിട്ടുള്ളത്. ശ്രീലങ്കയുടെ ഇംഗ്ലണ്ട് ടൂറിലെ നിരാശയ്ക്കിടയിലും ആശ്വാസമായത് താരത്തിന്റെ പ്രകടനങ്ങളായിരുന്നു.

ലഭിയ്ക്കുന്ന വിവരങ്ങള്‍ പ്രകാരം സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ ദുബായ് ലെഗിൽ താരത്തെ സ്വന്തമാക്കുവാനായി നാല് പ്രാ‍്ചൈസികള്‍ രംഗത്തുണ്ടെന്നാണ് അറിയുന്നത്. ഒട്ടനവധി വിദേശ താരങ്ങള്‍ ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുമെന്നതിനാൽ തന്നെ പകരക്കാരെ സ്വന്തമാക്കുവാന്‍ ടീമുകള്‍ ലിസ്റ്ര് തയ്യാറാക്കിയിട്ടുണ്ട്.

Previous articleമിലൻ സിംഗിനെ മൊഹമ്മദൻസ് സ്വന്തമാക്കി
Next articleട്രെന്റ് അലക്‌സാണ്ടർ അർണോൾഡ് ലിവർപൂളുമായി ദീർഘകാല കരാറിൽ ഒപ്പിട്ടു