ഐപിഎല്‍ വേദികളില്‍ അതൃപ്തി അറിയിച്ച് മൂന്ന് ടീമുകള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിനായി ബിസിസിഐ ആറ് വേദികളാണ് പരിഗണിക്കുന്നത് ഇതില്‍ മുംബൈയുടെ തീരുമാനം ആയില്ലെങ്കിലും അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവയാണ് വേദികളില്‍ മുന്‍ പന്തിയിലുള്ളത്. ഇപ്പോള്‍ വേദിയായി പരിഗണിക്കാത്ത മൂന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികളാണ് ഈ വേദികളെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയത്.

കാരവന്‍-ക്ലസ്റ്റര്‍ ഫോര്‍മാറ്റിലാണ് ടൂര്‍ണ്ണമെന്റുകള്‍ നടക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. എന്നാല്‍ സണ്‍റൈസേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്സ് എന്നീ ഫ്രാഞ്ചൈസികള്‍ പറയുന്നത് മറ്റു അഞ്ച് ടീമുകള്‍ക്ക് ഹോം ആനുകൂല്യം ലഭിയ്ക്കുമെന്നാണ്.

അതേ സമയം തങ്ങളുടെ മത്സരങ്ങളെല്ലാം എവേ മത്സരങ്ങളായി മാറുമെന്നും ഈ ടീമുകള്‍ പരാതി ഉന്നയിച്ചു. ഈ മൂന്ന് ഫ്രാഞ്ചൈസികളും ബിസിസിഐ സിഇഒ ഹേമംഗ് അമിനെ ഈ വിഷയത്തില്‍ സമീപിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

എന്നാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ബിസിസിഐയ്ക്ക് കാര്യമായി ഒന്നും ഈ വിഷയത്തില്‍ ചെയ്യാനാകില്ല എന്നാണ് ബോര്‍ഡിന്റെ നിലപാട്.