
ഐപിഎലില്‍ ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കുന്ന പതിവ് ഇന്നും ആവര്‍ത്തിക്കപ്പെട്ടു. മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടി കോഹ്ലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈയില്‍ സ്കോര്‍ ഡിഫെന്‍ഡ് ചെയ്യുക പാടാണെന്ന് പറഞ്ഞ കോഹ്ലി ന്യൂബോളില്‍ താരങ്ങള്‍ക്ക് മികവ് കാട്ടാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മൂന്ന് മാറ്റങ്ങളാണ് ഇന്നത്തെ മത്സരത്തില്‍ ബാംഗ്ലൂര്‍ വരുത്തിയിരിക്കുന്നത്. മക്കല്ലം, പവന് നേഗി, ഖജ്രോലിയ എന്നിവര്‍ക്ക് പകരം കോറെ ആന്‍ഡേര്‍സണ്‍, സര്‍ഫ്രാസ് ഖാന്, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലെത്തി.
ഒരു മാറ്റത്തോടെയാണ് മുംബൈ തങ്ങളുടെ ആദ്യ ജയത്തിനു ഇറങ്ങുന്നത്. അകില ധനന്‍ജയയ്ക്ക് പകരം മിച്ചല്‍ മക്ലെനാഗന് ടീമിലേക്ക് മടങ്ങിയെത്തി.
മുംബൈ: സൂര്യകുമാര്‍ യാദവ്, എവിന്‍ ലൂയിസ്, ഇഷാന് കിഷന്, രോഹിത് ശര്‍മ്മ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ, മയാംഗ് മാര്‍കാണ്ഡേ, മിച്ചല്‍ മക്ലെനാഗന്, മുസ്തഫിസുര്‍ റഹ്മാന്, ജസ്പ്രീത് ബുംറ
ബാംഗ്ലൂര്‍:ക്വിന്റണ്‍ ഡിക്കോക്ക്, വിരാട് കോഹ്ലി, എബി ഡി വില്ലിയേഴ്സ്, മന്ദീപ് സിംഗ്, ക്രിസ് വോക്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, സര്‍ഫ്രാസ് ഖാന്, കോറെ ആന്‍ഡേര്‍സണ്‍, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial