ഐപിഎല്‍ മീഡിയ അവകാശങ്ങള്‍ക്കായി 24 കമ്പനികള്‍ രംഗത്ത്

സ്റ്റാര്‍ ഇന്ത്യ, ഇഎസ്പിഎന്‍, ആമസോണ്‍, റിലയന്‍സ് ജിയോ തുടങ്ങി 24 കമ്പനികളാണ് ഐപിഎലിന്റെ ടെലിവിഷന്‍ ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി രംഗത്തെത്തിയിരിക്കുന്നത്. സീല്‍ ചെയ്ത ബിഡ്ഡുകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 4 എന്നായിരിക്കെ ഇനിയും കൂടുതല്‍ കമ്പനികളെ രംഗത്തെത്തിക്കുവാന്‍ ഇടയാക്കുമെന്നാണ് കരുതപ്പെടുന്നത്.

ആദ്യ ഘട്ടത്തില്‍ 18 കമ്പനികളാണ് രംഗത്തുണ്ടായിരുന്നത്. പിന്നീട് ഡിസ്കവറി, എയര്‍ടെല്‍, യപ് ടിവി, പെര്‍ഫോം ഗ്രൂപ്പ്, യാഹൂ, ബിഎഎം ടെക് എന്നിവരും എത്തിയതോടെ 24 പേര്‍ ആകെ അവകാശങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മീഡിയ റൈറ്റ്സിന്റെ തുക ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലുതാകുമെന്നാണ് കരുതപ്പെടുന്നത്.

ഐപിഎല്‍ പ്രധാന സ്പോണ്‍സറായി വിവോ തന്നെ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഉപുല്‍ തരംഗയ്ക്ക് വിലക്ക്
Next articleSFA കോഴിക്കോട് മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് കൊടുവള്ളിയിൽ നടന്നു