ഐപിഎല്‍ ലേലം ഈ മാസം തന്നെ

- Advertisement -

ഐപിഎല്‍ 2019 പതിപ്പിനുള്ള താര ലേലം ഈ മാസം 18നു നടക്കും. ഇന്നാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ബിസിസിഐ കൈക്കൊണ്ടത്. ജയ്പൂരില്‍ വെച്ചായിരിക്കും ലേലം നടക്കുക. 70 സ്ലോട്ടുകളിലൂടെ 50 ഇന്ത്യന്‍ താരങ്ങള്‍ക്കും 20 വിദേശ താരങ്ങള്‍ക്കും മത്സരിക്കുവാനുള്ള അവസരം ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനു 2 താരങ്ങളെ മാത്രമേ വാങ്ങുവാനാകുള്ളു. അവര്‍ 23 താരങ്ങളെ നിലനിര്‍ത്തുകയായിരുന്നു. 11 താരങ്ങളെ റിലീസ് ചെയ്ത കിംഗ്സ് ഇലവന്‍ പഞ്ചാബിനാവും ഏറ്റവും അധികം താരങ്ങളെ വാങ്ങുവാനുള്ള അവസരം ലഭിയ്ക്കുക. പതിവിനു വിപരീതമായി ഒരു ദിവസത്തെ ലേല നടപടി മാത്രമാവും ഇത്തവണയുണ്ടാവുക.

Advertisement